ഫീസിളവ് മന്ത്രിസഭ ചർച്ച ചെയ്തേക്കും

Wednesday 20 May 2020 12:00 AM IST

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് അടഞ്ഞു കിടന്ന കാലയളവിലെ ലൈസൻസ് ഫീസ് കുറയ്ക്കണമെന്ന ബാറുടമകളുടെ ആവശ്യം ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും. മാർച്ച്,​ എപ്രിൽ,​ മേയ് മാസങ്ങളിലെ ഫീസ് ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് ബാറുടമകൾ എക്‌സൈസ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 28 ലക്ഷം രൂപയായിരുന്ന ഫീസ് ഈ വർഷം 30 ലക്ഷമാക്കി സർക്കാർ ഉയർത്തിയിരുന്നു.