സുരക്ഷ ഇല്ലാതെ
Wednesday 20 May 2020 4:30 AM IST
അഴുക്ക് ചാലിലെ മനുഷ്യജീവിതം ... ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിലെ ഓടയിലടിഞ്ഞു കൂടിയ മാലിന്യങ്ങൾ കൈകൊണ്ട് വാരിക്കളഞ്ഞ് മലിന ജലം ഒഴുക്കികളയുന്ന കോർപ്പറേഷൻ ജീവനക്കാരൻ മുരുകൻ.കരിമഠം കോളനിയിലെ താമസക്കാരനും എട്ട് വർഷമായി കോർപ്പറേഷനിലെ ജീവനക്കാരനുമാണ്.പകർച്ച വ്യാധികൾ തടയാനും,നിയന്ത്രിക്കാനും വേണ്ടി സർക്കാർ പരസ്യങ്ങൾ പതിക്കുകയും,ബോധവത്ക്കരണ പ്രവർത്തങ്ങൾ നടത്തുകയും ചെയ്യുന്ന ഈ കൊവിഡ് കാലത്താണ് സെക്രട്ടേറിയറ്റിന്റെ മൂക്കിന് താഴെ സർക്കാർ ജീവനക്കാരന് യാതൊരു സുരക്ഷാമുൻകരുതലും ഇല്ലാതെ അഴുക്ക് ചാലിൽ പണിയെടുക്കേണ്ടിവരുന്നത്