ഐ.ബി.എസ് സോഫ്‌റ്ര്‌വെയറും വെബ്‌കാർഗോയും കൈകോർക്കുന്നു

Wednesday 20 May 2020 3:34 AM IST

തിരുവനന്തപുരം: ചരക്കുനീക്കങ്ങൾ ഡിജിറ്രൽവത്കരിച്ച് സുഗമമാക്കാനായി യാത്രാ മേഖലയിലെ, തിരുവനന്തപുരം ആസ്ഥാനമായുള്ള പ്രമുഖ സോഫ്‌റ്ര്‌വെയർ സ്ഥാപനമായ ഐ.ബി.എഎസ് സോഫ്‌റ്ര്‌വെയറും നൂതന ഡിജിറ്റൽ കാർഗോ കമ്പനിയായ വെബ്‌കാർഗോയും കൈകോർക്കുന്നു.

ഐ.ബി.എസിന്റെ ഉപയോക്താക്കളായ 30ഓളം ആഗോള വിമാനക്കമ്പനികൾക്കും വെബ്‌കാർഗോയുടെ 1,900 കാ‌ർഗോ ഉപയോക്താക്കൾക്കും ഇ-ബുക്കിംഗിലൂടെ നൂതന സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് സഹകരണത്തിലൂടെ ഉദ്ദേശിക്കുന്നത്. കൊവിഡിന്റെ സാഹചര്യത്തിൽ വ്യോമയാന ചരക്കുനീക്കത്തിലുണ്ടായ മാറ്റത്തിന്റെ ചുവടുപിടിച്ചാണ് ഇരു സ്ഥാപനങ്ങളും ചേർന്ന് തേർഡ്പാർട്ടി സൗകര്യമൊരുക്കുന്നത്.

ആഗോളതലത്തിൽ വ്യോമമാർഗമാണ് ഇറക്കുമതിയുടെ 35 ശതമാനം നടക്കുന്നതെന്ന് വെബ്കാർഗോ സി.ഇ.ഒ മാനൽ ഗാലിൻഡോ പറഞ്ഞു. ലുഫ്താൻസ, എയർഫ്രാൻസ് കെ.എൽ.എം, യുണൈറ്റഡ്, എ.എ.ജി കാർഗോ തുടങ്ങിയവ വെബ്‌കാർഗോയുടെ ഉപയോക്താക്കളാണ്. ഡിജിറ്രൽവത്കരണം സമീപഭാവിയിൽ തന്നെ ചരക്കുനീക്കത്തിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്ന് ഐ.ബി.എസ് സോഫ്‌റ്ര്‌വെയർ‌ സീനിയർ വൈസ് പ്രസിഡന്റ് അശോക് രാജൻ പറ‌ഞ്ഞു.