ഇന്ത്യൻ കാപ്‌സിക്കത്തിന് യൂറോപ്പിന്റെ നിയന്ത്രണം
Wednesday 20 May 2020 3:37 AM IST
ന്യൂഡൽഹി: ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കാപ്‌സിക്കം ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയൻ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച ചട്ടം പാലിക്കുന്നതിലെ വീഴ്‌ചയെ തുടർന്നാണിത്. ഇനിമുതൽ, ചട്ടം പാലിച്ചുവെന്ന് ഉറപ്പാക്കുന്ന മുൻകൂർ സർട്ടിഫിക്കറ്ര് ഉണ്ടെങ്കിൽ മാത്രമേ ഇവ യൂറോപ്യൻ യൂണിയനിലേക്ക് കയറ്റിഅയക്കാൻ കഴിയൂ.
അതേസമയം, ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള വേപ്പിലയ്ക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കി. ഇനിമുതൽ മുൻകൂർ സർട്ടിഫിക്കറ്ര് ഇല്ലാതെ വേപ്പില കയറ്റിഅയക്കാം.