കെ.എസ്.ആർ.ടി.സി ഇന്നു മുതൽ, 1850 ബസുകൾ നിരത്തിൽ

Wednesday 20 May 2020 1:06 AM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഇന്നു രാവിലെ ഏഴുമുതൽ സർവീസ് നടത്തും. സുരക്ഷിത അകലം പാലിക്കാനായി സീറ്റുകളുടെ എണ്ണത്തിൽ പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ജീവനക്കാർക്കും യാത്രക്കാർക്കും മാസ്‌ക് നിർബന്ധമാണ്. ബസിൽ കയറുന്നതിന് മുമ്പ് സാനിറ്റൈസർകൊണ്ട് കൈകൾ വൃത്തിയാക്കണം. ഇതോടെ ടിക്കറ്റ് നിരക്ക് വർദ്ധനയും പ്രാബല്യത്തിൽവരും. 12 രൂപയാണ് മിനിമം. 1850 ബസുകളാണ് സംസ്ഥാനത്ത് നിരത്തിലിറങ്ങാനായി സജ്ജമായിട്ടുള്ളത്. അത്രയും തന്നെ സാനിട്ടൈസറും എത്തിച്ചിട്ടുണ്ട്.

ദിവസം അഞ്ചരലക്ഷം കിലോമീറ്റർ ബസുകൾ ഓടിക്കേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ബസുകൾ സജ്ജീകരിച്ചു. ബസുകളുടെ അവസാനവട്ട അറ്റകുറ്റപ്പണികൾ ഇന്നലെ പൂർത്തിയാക്കിയിരുന്നു. 50 ശതമാനത്തിലധികം ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാരെ ജോലിക്ക് നിയോഗിക്കാൻ ഡിപ്പോമേധാവികൾക്ക് അനുമതി നൽകി. 50 ശതമാനം മിനിസ്റ്റീരിയൽ ജീവനക്കാരും ജോലിക്ക് ഹാജരാകണം.

സ്വകാര്യബസുകളില്ലെങ്കിൽ യാത്രാക്ലേശം പരിഹരിക്കാൻ കഴിയുന്ന വിധത്തിൽ ബസുകൾ വിന്യസിക്കാൻ അതത് ഡിപ്പോ മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിലാകും ബസുകൾ ഓടിക്കുക. തിരക്ക് അനുസരിച്ച് മുൻഗണനാക്രമം നിശ്ചയിച്ചിട്ടുണ്ട്.

 സർവീസ് ജില്ലയ്ക്കുള്ളിൽ മാത്രം

രാവിലെ 7 മുതൽ 11 വരെ തിരക്കുള്ള പാതകളിൽ തുടർച്ചയായി ബസ് സർവീസ് നടത്തും. ഇതു കഴിഞ്ഞാൽ ബസുകളുടെ എണ്ണം കുറയ്ക്കുകയും വൈകിട്ട് നാലിന് ശേഷം വീണ്ടും കൂട്ടുകയും ചെയ്യും. യാത്രക്കാർ ബസിന്റെ പിൻ വാതിലിലൂടെ കയറി,​ മുൻവശത്ത് കൂടി ഇറങ്ങാം. സീറ്റുകളുടെ എണ്ണം കണക്കിലെടുത്ത് 22 മുതൽ 31 യാത്രക്കാരെ വരെ കയറ്റാനാകും.

കൂടുതൽ യാത്രക്കാർ തള്ളിക്കയറിയാൽ ബസ് നിറുത്തിയിടാനും പൊലീസിന്റെ സഹായം തേടാനും നിർദേശമുണ്ട്. സ്റ്റോപ്പിൽ ഒരാൾ ഇറങ്ങിയാൽ എത്രപേരുണ്ടെങ്കിലും ഒരാളെ മാത്രമേ കയറാൻ അനുവദിക്കൂ.

ജില്ലയ്ക്കുള്ളിലെ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ഓർഡിനറി സർവീസുകളാകും.

ക​റ​ൻ​സി​ ​ര​ഹി​ത​ ​യാ​ത്ര

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ക​ളി​ൽ​ ​ക​റ​ൻ​സി​ര​ഹി​ത​ ​യാ​ത്ര​യ്ക്ക് ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ​ ​തു​ട​ക്ക​മാ​യി.​ ​റീ​ചാ​ർ​ജ് ​ചെ​യ്ത് ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ ​യാ​ത്രാ​ ​കാ​ർ​ഡു​ക​ളു​ടെ​ ​ട്ര​യ​ൽ​ ​റ​ൺ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​മ​ന്ത്രി​ ​എ.​കെ.​ ​ശ​ശീ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഗ​താ​ഗ​ത​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക​ട്ട​റി​ ​കെ.​ആ​ർ.​ ​ജ്യോ​തി​ലാ​ൽ​ ​ആ​ദ്യ​ ​കാ​ർ​ഡ് ​ഏ​റ്റു​വാ​ങ്ങി.​ ​കൊ​വി​ഡി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ക​റ​ൻ​സി​ ​ഉ​പ​യോ​ഗം​ ​പ​ര​മാ​വ​ധി​ ​കു​റ​ച്ച് ​പ​ര​സ്പ​ര​ ​സ​മ്പ​ർ​ക്കം​ ​ഒ​ഴി​വാ​ക്കി​ ​ഡി​ജി​റ്റ​ൽ​ ​പേ​മെ​ന്റ് ​സി​സ്റ്റ​ത്തി​ലേ​ക്ക് ​മാ​റു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണി​ത്.ആ​റ്റി​ങ്ങ​ൽ,​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​മു​ള്ള​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​സ​ർ​വീ​സ് ​ബ​സു​ക​ളി​ലാ​ണ് ​ആ​ദ്യം​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​വി​ജി​ച്ചാ​ൽ​ ​എ​ല്ലാ​ ​ബ​സു​ക​ളി​ലും​ ​ഇ​തു​ ​നി​ല​വി​ൽ​വ​രു​മെ​ന്നു​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​കാ​ർ​ഡ് ​ബ​സ് ​ക​ണ്ട​ക്ട​റു​ടെ​ ​പ​ക്ക​ൽ​ ​നി​ന്ന് ​വാ​ങ്ങാം.​ ​നൂ​റ് ​രൂ​പ​ ​മു​ത​ൽ​ ​ന​ൽ​കി​ ​റീ​ചാ​ർ​ജ് ​ചെ​യ്യാം.​ ​ഡി​പ്പോ​ക​ളി​ൽ​ ​നി​ന്നും​ ​ചാ​ർ​ജ് ​ചെ​യ്യാ​നാ​കും.​ ​തു​ക​ ​തീ​രു​ന്ന​തു​വ​രെ​ ​കാ​ല​പ​രി​മി​തി​യി​ല്ലാ​തെ​ ​ഉ​പ​യോ​ഗി​ക്കാം.

കൂ​ട്ടി​യ​ ​ബ​സ് ​ചാ​ർ​ജ് ഇ​ന്നു​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ബ​സി​ൽ​ ​യാ​ത്ര​ക്കാ​രു​ടെ​ ​എ​ണ്ണം​ ​കു​റ​യ്ക്കു​ക​യും​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​ഉ​യ​ർ​ത്തു​ക​യും​ ​ചെ​യ്ത​ത് ​ഇ​ന്നു​ ​മു​ത​ൽ​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​രും. ഫെ​യ​ർ​ ​സ്റ്റേ​ജ് ​ദൂ​രം,​ ​പു​തി​യ​ ​നി​ര​ക്ക്,​ ​പ​ഴ​യ​ത് ​(​ബാ​ക്ക​റ്റി​ൽ) എ​ന്ന​ ​ക്ര​മ​ത്തിൽ 5​ ​കി.​മി​ ​-12​ ​(8) 7.5​ ​-​ 15​ ​(10) 10​ ​-​ 18​(12) 12.5​ ​-​ 20​ ​(13) 15​ ​-​ 23​ ​(15) 17.5​ ​-​ 26​ ​(17) 20​ ​-​ 29​ ​(19) 22.5​-​ 31​(20) 25​ ​-​ 34​ ​(22) 27.5​-​ 37​ ​(24) 30​-​ 40​(26) 32.5​-​ 42​ ​(27) 35​-​ 45​ ​(29) 37.5​-​ 48​(31) 40​-​ 51​(33)

 സർവീസുകളുടെ എണ്ണം :

തിരുവനന്തപുരം​:499,​കൊല്ലം:208,​ പത്തനംതിട്ട​:93,​ ആലപ്പുഴ:​122,​ കോട്ടയം​:102,​

ഇടുക്കി:​66,​എറണാകുളം:​206,​ തൃശൂർ​:92,​ പാലക്കാട്:65,​ മലപ്പുറം: 49,​കോഴിക്കോട്:83,​വയനാട്:97,​ കണ്ണൂർ​:100,​ കാസർകോട്: 68.

 പേരിനുപോലുമില്ല ബസിൽ പരിശോധന

കോവളം സതീഷ്‌കുമാർ

തിരുവനന്തപുരം: ട്രെയിനിലെയും വിമാനത്തിലെയും യാത്രക്കാർക്ക് ആരോഗ്യപരിശോധന നിർബന്ധമാണെങ്കിലും ട്രാൻ.ബസുകളിൽ കയറുന്നതിന് മുമ്പ് യാതൊരു പരിശോധനയുമില്ല. ബസ് ഡിപ്പോകളിൽ ഉൾപ്പെടെ തെർമ്മൽ സ്കാനിംഗ് സംവിധാനം വേണമെന്ന കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെയാണ് പരിശോധനയേതുമില്ലാതെ ഇന്നു മുതൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. ജീവനക്കാരും യാത്രക്കാ‌രും മാസ്ക് ധരിക്കുന്നതിലും സാനിറ്റൈസർ ഉപയോഗിക്കുന്നതിലുമായി ഒതുങ്ങി നിൽക്കുകയാണ് ആരോഗ്യസുരക്ഷ. സംസ്ഥാന അതിർത്തികടന്നെത്തിയവർ ഉൾപ്പെടെ ബസിൽ കയറാൻ സാദ്ധ്യതയുണ്ട്. സുരക്ഷിത അകലം പാലിച്ചുകൊണ്ടുള്ളയാത്ര തിരക്കനുസരിച്ച് നടന്നില്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി അധികൃത‌‌‌‌ർ തന്നെ പറയുന്നു. ഒരു യാത്രക്കാരന് ഇറങ്ങാനായി സ്റ്റോപ്പിൽ ബസ് നിറുത്തുകയും അവിടെ നിന്ന് ഒന്നിൽ കൂടുതൽ യാത്രക്കാർ കയറാൻ ശ്രമിക്കുകയും ചെയ്താൽ അത് തർക്കത്തിനും സംഘർഷത്തിനും ഇടയാക്കുമെന്നും അവർ കരുതുന്നു.