പി.എസ്.സിയെ ഒഴിവുകൾ അറിയിക്കുന്നത് നീട്ടി

Wednesday 20 May 2020 1:09 AM IST

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളിലെ ഒഴിവുകൾ പി.എസ്.സിയെ അറിയിക്കുന്നത് ജൂൺ 30 വരെ നീട്ടി. ഏപ്രിൽ 1 വരെയായിരുന്നു ഇത്. മാ‌ർച്ച് 31ന് ശേഷം ഇ-വേക്കൻസി സോഫ്റ്റ് വെയറിലൂടെ അല്ലാതെ ലഭിക്കുന്ന ഒഴിവുകൾ സ്വീകരിക്കേണ്ടതില്ലെന്ന് സർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും അതിനു മുമ്പ് അയച്ച പല തപാലുകളും ഇപ്പോഴും പി.എസ്.സിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.