ശ്രീചിത്രയിൽ ആരോഗ്യസേതു നിർബന്ധമാക്കി

Wednesday 20 May 2020 1:17 AM IST

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ വരുന്ന രോഗികൾക്ക് കൊവിഡ് ബാധയില്ലെന്ന് ഉറപ്പാക്കുന്നതിന് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കി. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മുതൽ 11 വരെ പുതിയ രോഗികൾ അപ്പോയ്മെന്റ് എടുത്ത ശേഷം റഫറൽ കത്തുമായും റിവ്യു കൺസൾട്ടേഷന് അപ്പോയ്മെന്റ് എടുത്തിട്ടുള്ള തീയതികളിലും മാത്രം വരണം. ടെലിഫോൺ മുഖേനയുള്ള കൺസൾട്ടേഷന് പണം ഇൗടാക്കും. ന്യൂറോളജി: 0471 2524615, കാർഡിയോളജി: 0471 2524535.