'കയിലീം കുത്തി നടക്കുന്നു, ഞാനും കുറച്ചുകാലമായി ' പിണറായി വിജയൻ
തിരുവനന്തപുരം:പി.ആർ ഏജൻസിയുടെ നിർദ്ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനമെന്ന പ്രതിപക്ഷ ആരോപണത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി പ്രതികരിച്ചു. 'നിങ്ങൾ കുറച്ചുകാലമായല്ലോ ഇവിടെ കയിലീം കുത്തി നടക്കാൻ തുടങ്ങിയിട്ട്. ഞാനും കുറച്ചുകാലമായി കയിലീം കുത്തി നടക്കുന്നുണ്ട്. നമ്മൾ തമ്മിൽ കാണുന്നത് ഇന്നോ ഇന്നലെയോ അല്ല. എന്റെ സംസാരം നിങ്ങൾ കേട്ടിട്ടുള്ളതല്ലേ. എന്തെങ്കിലും മാറ്റം തോന്നിയിട്ടുണ്ടോ? സംസാരിക്കുന്നത് മറ്രാരുടെയെങ്കിലും ഉപദേശം തേടിയിട്ടാണോ? നിങ്ങൾ ഫ്രീയായി ചോദിക്കുകയല്ലേ. ഞാൻ മറുപടിയും തരുന്നുണ്ട്. ഏതെങ്കിലും പി.ആർ ഏജൻസിയുടെ നിർദേശത്തിന് കാത്ത് നിൽക്കുകയാണോ ഞാൻ. നിർദ്ദേശം കിട്ടാൻ ചെവിയിൽ ഈ സാധനം കുത്തിവച്ചിട്ടുണ്ടോ? നിങ്ങൾ ചിലപ്പോൾ കുത്തിവച്ചിട്ടുണ്ടാകും. നിർദ്ദേശം കേട്ടിട്ട് ചോദ്യമുന്നയിക്കാൻ. എന്നെ ഈ നാടിന് അറിയില്ലേ. ആക്ഷേപങ്ങൾ ആർക്കും പറയാം. നിങ്ങൾ (മാദ്ധ്യമപ്രവർത്തകർ) അതേറ്റെടുത്ത് ഇവിടെ പറയാൻ തയാറാവുന്നുവെന്ന ദൗർഭാഗ്യം മാത്രമേയുള്ളൂ'- മുഖ്യമന്ത്രി പറഞ്ഞു.