വളരെ കൊച്ചുകുട്ടി ആയിരുന്ന കാലം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം, മോഹൻലാലിന് പിറന്നാൾ ആശംസയുമായി ബാലകൃഷ്ണ പിള്ള

Wednesday 20 May 2020 7:31 PM IST

കൊല്ലം: അവശതകൾക്കിടയിലും സൂപ്പർ താരത്തിന് പിറന്നാൾ ആശംകൾ നേരാൻ ടിക് ടോകിൽ മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ള. പിള്ള ടിക് ടോക്കിൽ പറഞ്ഞത് -"അഭിനയ കലയുടെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന ആളാണ് മോഹൻലാൽ. എനിയ്ക്ക് അദ്ദേഹത്തെ വളരെ കൊച്ചുകുട്ടി ആയിരുന്ന കാലം മുതൽ പരിചയമുണ്ട്. അദ്ദേഹത്തിന്റെ അച്ഛനും ഗവൺമെന്റിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്, ദീർഘകാലം. മോഹൻലാലിനെ പോലെ ഒരു അഭിനേതാവിനെ കിട്ടാൻ പ്രയാസമായിരിക്കും. അഭിനയത്തിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന മോഹൻലാൽ ഇനിയും കലയുടെ ഗോപുരത്തിൽ അനേകം പടികൾ ചവിട്ടിക്കയറട്ടേയെന്ന് പ്രാർത്ഥിക്കുന്നു".

ലാലുമായി പിള്ളയും മകനും എൽ.എൽ.എയുമായ കെ.ബി.ഗണേശ് കുമാറും വലിയ അടുപ്പം സൂക്ഷിക്കുന്നുണ്ട്. പിള്ളയെ കാണാൻ പലപ്പോഴും മോഹൻലാൽ വാളകത്തെയും കൊട്ടാരക്കരയിലെ വീട്ടിലും എത്താറുമുണ്ട്. പ്രായത്തിന്റെ അവശതകളുമായി വാളകത്തെ വീട്ടിൽ വിശ്രമിക്കുമ്പോഴും പൊതുവിഷയങ്ങളിൽ അഭിപ്രായം പറയാൻ പിള്ളയുണ്ട്. ടിക് ടോക്കിൽ എത്തുമെന്ന് മാത്രം ആരും കരുതിയില്ല.