എം.ജി അറിയിപ്പുകൾ
Wednesday 20 May 2020 7:53 PM IST
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി ബയോടെക്‌നോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരശോധനയ്ക്കും ജൂൺ 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ തീയതി
നാലാം സെമസ്റ്റർ എം.എ/ എം.എസ്‌സി/എം.കോം/എം.സി.ജെ/എം.എം.എച്ച്/എം.എസ്.ഡബ്ല്യു, എം.എച്ച്.എം ആൻഡ് എം.ടി.എ/എം.ടി.ടി.എം (2015, 2016, 2017 അഡ്മിഷൻസ് സപ്ലിമെന്ററി/2012,2013,2014 അഡ്മിഷൻ മേഴ്‌സി ചാൻസ് സി.എസ്.എസ്) ബിരുദ പരീക്ഷകൾക്ക് 25 മുതൽ അപേക്ഷിക്കാം. ഫൈനില്ലാതെ 26 വരെയും 525 രൂപ ഫൈനോടെ 27 വരെയും 1050 രൂപ സൂപ്പർ ഫൈനോടെ 28 വരെയും അപേക്ഷ നൽകാം.