സർക്കാരിന്റെ നാലാം വാർഷികം: എൽ.ഡി.എഫ് ഗൃഹസന്ദർശനം നടത്തും
Wednesday 20 May 2020 10:56 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് 25 മുതൽ 31 വരെ എൽ.ഡി.എഫ് പ്രവർത്തകർ ഗൃഹസന്ദർശന പരിപാടി നടത്തുമെന്ന് കൺവീനർ എ.വിജയരാഘവൻ അറിയിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ വാർഷികാഘോഷം വേണ്ടെന്ന് വച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും അഭിപ്രായം സ്വരൂപിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനുമുള്ള അവസരമായും ഗൃഹസന്ദർശന പരിപാടി മാറ്റണമെന്ന് വിജയരാഘവൻ അഭ്യർത്ഥിച്ചു.
പ്രകൃതി ദുരന്തങ്ങളും അപ്രതീക്ഷിതമായ പ്രതിസന്ധികളും അതിജീവിച്ച് മുന്നേറിയ സർക്കാർ ഇപ്പോൾ കൊവിഡ്19 പ്രതിരോധത്തിൽ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ്.