തമിഴ്നാട്ടിലേക്ക് പോകാനായി പാസില്ലാതെ ആര്യങ്കാവ് ചെങ്ക് പോസ്റ്റിലെത്തിയ 12 പേരെ തിരിച്ചയച്ചു

Friday 22 May 2020 10:00 AM IST

കൊല്ലം: കോട്ടയത്ത് നിന്ന് പാസെടുക്കാതെ തമിഴ്നാട്ടിലേക്ക് പോകാൻ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിലെത്തിയ 12 പേരെ പരിശോധന സംഘം മടക്കി അയച്ചു. പാസുമായി വന്നാൽ തമിഴ്നാട്ടിലേക്ക് കടത്തിവിടാമെന്ന് നിർദ്ദേശം നൽകിയ ശേഷമാണ് ഇവരെ മടക്കിഅയച്ചത്. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നിന്ന് റെയിൽവേ പാത വഴി തമിഴ്നാട്ടിലേക്ക് പോകാൻ നടന്നുവന്ന ആലംകുളം സ്വദേശികളായ മൂന്നുപേരെ നിരീക്ഷണ സംഘം പിടികൂടി ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. ആര്യങ്കാവിൽ 24 മണിക്കൂറും പരിശോധനകൾ കർശനമാക്കിയിട്ടുള്ളതായി ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ അറിയിച്ചു.