കൊല്ലത്ത് എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറാകുന്ന കുട്ടികൾക്കായി ഒരു ലക്ഷം മാസ്കുകൾ നൽകി എൻ എസ് എസ്
Friday 22 May 2020 11:54 AM IST
കൊല്ലം: ജില്ലയിൽ ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ, എസ്.എസ്.എൽ.സി, പൊതുപരീക്ഷയെഴുതുന്ന മുഴവൻ വിദ്യാർത്ഥികൾക്കായി ഒരു ലക്ഷം മാസ്കുകൾ ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം സംസ്ഥാന കോ ഓർഡിനേറ്റർ ജേക്കബ് ജോൺ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് കൈമാറി. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ എന്നിവർ മാസ്കുകളുടെ നിർമ്മാണത്തിന് നേതൃത്വം നൽകി