എം.ജി സർവകലാശാല അറിയിപ്പ്
ഓപ്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
ലോക്ക് ഡൗൺ കാരണം വിവിധ ജില്ലകളിൽ കുടുങ്ങിയ എം.ജി സർവകലാശാലയിലെ ആറാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിലും ലക്ഷദ്വീപിലുള്ളവർക്ക് അവിടെയും പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കാൻ ഓപ്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സർവകലാശാല വെബ്‌സൈറ്റിലെ (www.mgu.ac.in) 'എക്‌സാമിനേഷൻ രജിസ്‌ട്രേഷൻ'/'എക്‌സാം രജിസ്‌ട്രേഷൻ' പോർട്ടൽ വഴി 24 വരെ ഓൺലൈനായി ഓപ്ഷൻ നൽകാം. ആറാം സെമസ്റ്റർ റഗുലർ/പ്രൈവറ്റ് ബിരുദ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഓപ്ഷൻ നൽകാവുന്നത്. പരീക്ഷ കേന്ദ്രം സർവകലാശാല നിശ്ചയിച്ച് അറിയിക്കും. ടൈംടേബിളും ഓപ്ഷൻ നൽകിയ വിദ്യാർത്ഥികൾക്കുള്ള പരീക്ഷ കേന്ദ്രവും പിന്നീട് പ്രസിദ്ധീകരിക്കും. ഓപ്ഷൻ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച പ്രിന്റ്ഔട്ട്, ഹാൾടിക്കറ്റ്, ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ പരീക്ഷക്കെത്തുമ്പോൾ പരിശോധനക്ക് നൽകണമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.