'കൊലപാതകത്തിലേക്ക് അന്വേഷണം നടത്തേണ്ടതുണ്ട്, മുട്ടുകുത്തി മരത്തിൽ തൂങ്ങി...': അഞ്ജന ഹരീഷിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി
കോഴിക്കോട്: ഗോവയിലെ റിസോർട്ടിൽ വച്ച് മരണപ്പെട്ട അഞ്ജന ഹരീഷിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ഗോവ പോലെയൊരു ഒരു സ്ഥലത്ത് ഒന്നേമുക്കാൽ മണിക്കൂർ സമയം ഒരു പെൺകുട്ടി കാണാതായിട്ടുണ്ടെങ്കിൽ, 'കൊലപാതക'ത്തിലേക്ക് അന്വേഷണം നടത്തേണ്ടതു എന്നാണ് ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്.
തലശേരി ബ്രണ്ണൻകോളേജിലെ വിദ്യാർത്ഥിനിയായിരുന്നു അഞ്ജന ഹരീഷ് എന്ന ചിന്നു സുൾഫിക്കറിനെ ഈ ഈ മാസം പതിമൂന്നാം തീയതിയാണ് ഗോവയിലെ റിസോർട്ടിന്റെ പുറകുവശത്തെ മരത്തിൽ ജീവനില്ലാതെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മാർച്ച് മാസമാണ് അഞ്ജന സുഹൃത്തക്കളോടൊപ്പം ഗോവയിലേക്ക് പോയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'അഞ്ജന ഹരീഷിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുക. ഗോവയിൽ ഒപ്പമുണ്ടായിരുന്നവർ പറയുന്നതനുസരിച്ച് രാത്രി 8.45 ഓടെ അഞ്ജന അകത്തേയ്ക്ക് പോയി. പിന്നീട് I0.30 നാണ് മുട്ടുകുത്തി മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ബോഡി കാണുന്നത്. ഗോവ പോലെ ഉള്ള ഒരു സ്ഥലത്ത് ഒന്നേമുക്കാൽ മണിക്കൂർ സമയം ഒരു പെൺകുട്ടി കാണാതായിട്ടുണ്ടെങ്കിൽ, കൊലപാതകത്തിലേക്ക് അന്വേഷണം നടത്തേണ്ടതുണ്ട്. ആരെയും പ്രതിക്കൂട്ടിൽ നിർത്തിയിട്ട് പറയുകയല്ല. സ്വതന്ത്രമായ അന്വേഷണം അനിവാര്യമാണ്.'