പുതിയ തടവുകാർക്ക് 14ദിവസം ക്വാറന്റൈൻ

Saturday 23 May 2020 1:29 AM IST

തിരുവനന്തപുരം: പുതുതായി ജയിലിലെത്തുന്ന തടവുകാർക്ക് 14ദിവസം ക്വാറന്റൈൻ വേണമെന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗ് നിർദ്ദേശിച്ചു. രോഗലക്ഷണമുള്ളവരും ഇല്ലാത്തവരുമായ തടവുകാർക്ക് പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തണം. പരിശോധനാ ഫലം ലഭിച്ച ശേഷമേ സാധാരണ സെല്ലുകളിലേക്ക് മാറ്റൂ. പരിശോധനാ സൗകര്യമൊരുക്കാൻ ജയിൽ മെഡിക്കൽ ഓഫീസർമാരെയും ഡി.ഐ.ജിമാരെയും ചുമതലപ്പെടുത്തി. റിമാൻ‌ഡ് തടവുകാരെയും പരോൾ കഴിഞ്ഞെത്തുന്നവരെയും കൊവിഡ് ബാധയില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടെങ്കിലേ ജയിലിൽ പ്രവേശിപ്പിക്കൂവെന്നും അദ്ദേഹം അറിയിച്ചു.