കാലിക്കറ്റ് യൂണി. അറിയിപ്പുകൾ
Saturday 23 May 2020 1:44 AM IST
പരീക്ഷാകേന്ദ്രം മാറ്റാം
ജൂൺ രണ്ടിന് ആരംഭിക്കുന്ന പി.ജി നാലാം സെമസ്റ്റർ (സി.യു.സി.എസ്.എസ്) റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളിൽ ലോക്ക് ഡൗൺ മൂലം അന്യ ജില്ലകളിൽ തങ്ങുന്നവർക്ക് ആ ജില്ലകളിൽ പരീക്ഷാകേന്ദ്രം അനുവദിക്കും. സർവകലാശാലാ വെബ്‌സൈറ്റിൽ 25നകം രജിസ്റ്റർ ചെയ്യണം.
സൂപ്പർ ഫൈനോടെ
അപേക്ഷിക്കാം
വിവിധ പരീക്ഷകൾക്ക് ഫൈൻ സഹിതം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് സൂപ്പർ ഫൈനോടെ (സൂപ്പർ ഫൈൻ, ഫൈൻ, എക്‌സാം രജിസ്‌ട്രേഷൻ ഫീ എന്നിവയടക്കം) ഓൺലൈനായി ടൈംടേബിൾ പ്രസിദ്ധീകരിക്കുന്നത് വരെ രജിസ്റ്റർ ചെയ്യാം.