മോഹൻലാലിന് ചെന്നിത്തലയും മുല്ലപ്പള്ളിയും ആശംസകൾ നേർന്നു

Saturday 23 May 2020 1:45 AM IST

തിരുവനന്തപുരം : അറുപതിലെത്തിയ മോഹൻലാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആശംസകൾ നേർന്നു. നാല് ദശാബ്ദമായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായ അദ്ദേഹത്തിന് ഇനിയും കൂടുതൽ മികവാർന്ന കഥാപാത്രങ്ങളെ സാക്ഷാൽക്കരിക്കാൻ കഴിയട്ടെയെന്ന് ഇരുവരും ഫോണിലൂടെ ആശംസിച്ചു.