വന്ദേഭാരത് : ബഹ്റിൻ നിന്നും 182 പേർ തിരുവനന്തപുരത്തെത്തി

Saturday 23 May 2020 9:02 AM IST

തിരുവനന്തപുരം: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി അഞ്ചു കുട്ടികൾ ഉൾപ്പെടെ 182 യാത്രക്കാരുമായി ബഹ്‌റിനിൽ നിന്നുള്ള വിമാനം രാത്രി ഒൻപതരയോടെ തിരുവനന്തപുരത്തെത്തി. ദൗത്യത്തിന്റെ ഭാഗമായി കേരളത്തിലേക്കുള്ള ആറാമത്തെ വിമാനമാണിത്.

20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ പുറത്തിറക്കിയത്. ആരോഗ്യപരിശോധന,​ കസ്റ്റംസ് പരിശേധന എന്നിവയ്ക്കു ശേഷം പുറത്തിറക്കി. കെ.എസ്.ആർ.ടി.സി ബസുകളിൽ അതത് ജില്ലകളിലേക്ക് കൊണ്ടു പോയി. ഗർഭിണികളെയും കുട്ടികളെയും വീടുകളിൽ നീരീക്ഷണത്തിൽ കഴിയാൻ വിട്ടപ്പോൾ മറ്റുള്ളവരെ ഇൻസ്റ്റിറ്ര്യൂഷണൽ ക്വാറന്റൈൻ സെന്ററുകളിലേക്ക് കൊണ്ടുപോയി.