കൊവിഡ് പ്രതിരോധം: ബുധനാഴ്ച സർവകക്ഷിയോഗം

Saturday 23 May 2020 2:17 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തെക്കുറിച്ച് ചർച്ചചെയ്യാൻ ബുധനാഴ്ച മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു. വീഡിയോ കോൺഫറൻസ് വഴിയാകും യോഗം. ചൊവ്വാഴ്ച മുഖ്യമന്ത്രി എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ സർവകക്ഷിയോഗം വിിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. യോഗം വിളിച്ചത് വളരെ വൈകിപ്പോയെന്നും യോഗത്തിന്റെ തീയതിയെക്കുറിച്ച് തങ്ങളുമായി ആലോചിച്ചില്ലെന്നും പ്രതിപക്ഷത്തിന് പരാതിയുണ്ട്. എങ്കിലും പ്രതിപക്ഷം യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.