ബെവ് ക്യു ആപ്പ് രൂപകല്പനചെയ്യാൻ ഏൽപ്പിച്ചത് സി.പി.എം സഹയാത്രികരെ, നിരക്ക് ഒരു ടോക്കണ് അമ്പത് പൈസ, വൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബെവ് ക്യു അപ്പിന്റെ മറവിൽ സംസ്ഥാനത്ത് വൻ അഴിമതിക്ക് കളമൊരുങ്ങുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആപ്പ് രൂപകല്പനചെയ്യാൻ സി.പി.എം സഹയാത്രികന്റെ കമ്പനിയെയാണ് .സർക്കാർ സംവിധാനങ്ങളെ ഒഴിവാക്കി ഇൗ കമ്പനിയെ തിരഞ്ഞെടുത്തത് ആരാണ്. നടപടി റദ്ദാക്കി വിശദമായ അന്വേഷണം നടത്തണം.ഇക്കാര്യമാവശ്യപ്പെട്ട് മന്ത്രിക്ക് കത്തുനൽകിയിട്ടുണ്ട്. ആപ്പ് ഉണ്ടാക്കാൻ വേണ്ടത് കേവലം പത്തുലക്ഷം രൂപയാണ്. എന്നാൽ ഒരു ടോക്കണ് അമ്പത് പൈസയാണ് കമ്പനിക്ക് നൽകേണ്ടത്. ഇതിലൂടെ യാതൊരു ചെലവുമില്ലാതെ കമ്പനിക്ക് പ്രതിമാസം മൂന്നുകോടിരൂപയാണ് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനം എന്തിനാണെന്ന് വ്യക്മാക്കണം.
ആപ്പ് വൈകുന്നത് മുൻപരിചയമില്ലാത്തവരെ ഏൽപിച്ചതിനാലാണ്. ഐടി വകുപ്പ് അഴിമതി കൊടികുത്തി വാഴുന്നയിടമാണ്. .സ്പ്രിൻക്ളറിൽ ഒാഡിറ്റ് വേണം. തങ്ങൾക്കുകിട്ടിയ ഡേറ്റ നശിപ്പിച്ചു എന്ന് സ്പ്രിൻക്ളർ പറയുന്നതിൽ വിശ്വാസമില്ല-ചെന്നിത്തല പറഞ്ഞു .