മക്കൾ അപകടത്തിലാകുന്നത് ഏതമ്മയ്ക്കാണ് നോക്കി നിൽക്കാനാവുക? കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഒരു മൂർഖനോട് പോരടിച്ച് അമ്മക്കോഴി, കയ്യടിച്ച് സോഷ്യൽ മീഡിയ
സ്വന്തം കുഞ്ഞുങ്ങൾ അപകടത്തിലായാൽ ഏതമ്മയ്ക്കാണ് നോക്കിനിൽക്കാനാവുക. ശത്രു എത്ര ശക്തനാണെങ്കിലും അതൊന്നും മുഖവിലയ്ക്കെടുക്കാതെ പൊരുതുന്ന അമ്മമാരുണ്ട്. അത്തരത്തിൽ സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാൻ പാമ്പിനു മുന്നിൽ പോരടിക്കുന്ന അമ്മക്കോഴിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കോഴികളുടെ കൂട്ടിലേക്ക് വലിയൊരു പാമ്പ് ഇഴഞ്ഞു വരുന്നത് കാണാം. തുടർന്ന് തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി കോഴി പാമ്പിന് നേരെ ചാടി വീഴുന്നു. കുഞ്ഞുങ്ങളെ ഓരോരുത്തരെയായി കൂട്ടിന് പുറത്തേക്ക് എത്തിക്കുന്നത് വരെ കോഴി പാമ്പുമായി പോരാടുന്നു. കോഴി ആക്രമിക്കുമ്പോൾ പാമ്പും കോഴിയെ ആഞ്ഞു കൊത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.കുഞ്ഞുങ്ങളെല്ലാം പുറത്തെത്തിയ ശേഷമാണ് കോഴി മടങ്ങിയത്. ധീരയായ അമ്മയെന്നാണ് കോഴിയെ പലരും വിശേഷിപ്പിച്ചത്