പെരുന്നാൾ പ്രമാണിച്ചുള്ള ഇളവുകൾ: നാളെ ഇറച്ചി, മത്സ്യ കടകൾക്ക് പ്രവർത്തിക്കാം, ബന്ധുക്കളെ സന്ദർശിക്കാം, കടകൾ തുറക്കുന്നതിനുള്ള സമയക്രമം ഇങ്ങനെ
തിരുവനന്തപുരം: നാളെ പെരുന്നാള്‍ പ്രമാണിച്ച് സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. തുണിക്കടകള്‍, ബേക്കറി, ഫാന്‍സി സ്റ്റോറുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങൾക്ക് ഞായറാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴു വരെയുള്ള സമയത്ത് പ്രവര്‍ത്തിക്കാവുന്നതാണ്.
ഇറച്ചി, മത്സ്യക്കടകള്‍ക്ക് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 11 വരെ തുറക്കാമെന്നും സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ചകളില്‍ പാലിച്ചുവരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തുടർന്നാണ് എതെല്ലാം മേഖലകളിലാണ് ഇളവുകള്‍ എന്ന് വ്യക്തമാക്കുന്ന നിർദേശം സർക്കാർ പുറത്തുവിട്ടത്. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താനും അനുമതി നൽകിയിട്ടുണ്ട്. അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സർക്കാർ മാര്‍ഗനിര്‍ദേശത്തിൽ പറയുന്നുണ്ട്.