പരീക്ഷയ്‌ക്ക് സ്‌കൂളുകളിൽ തിരക്കിട്ട് ഒരുക്കം: പഴുതടച്ച കരുതൽ

Sunday 24 May 2020 12:00 AM IST

തിരുവനന്തപുരം: കൊവിഡ് രോഗികൾ സംസ്ഥാനത്ത് അനുദിനം വർദ്ധിക്കുന്നതിനിടെ,​ ലോക്ക് ഡൗണിൽ മുടങ്ങിയ എസ്.എസ്.എൽ.സി,​ ഹയർസെക്കൻഡറി,​ വി.എച്ച്.എസ്.സി പരീക്ഷകൾ ചൊവ്വാഴ്ച പുനരാരംഭിക്കുന്നതിനായി അതീവ ജാഗ്രതയോടെയുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ് സ്‌കൂളുകളും അദ്ധ്യാപകരും.

ഒരുക്കങ്ങളുടെ പൂർണ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുമാണ്. സ്‌കൂളും പരിസരവും അണുവിമുക്തമാക്കുകയാണ് പ്രധാന ജോലി. ഫയർഫോഴ്സിന്റെ സഹായത്തോടെയാണിത്. ചിലയിടങ്ങളിൽ പി.ടി.എയും സന്നദ്ധസംഘടനകളും ആരോഗ്യവകുപ്പും രംഗത്തുണ്ട്. കുട്ടികൾക്ക് ഇരിപ്പിടങ്ങൾ,​ സാനിറ്റൈസർ, മാസ്‌ക് തുടങ്ങിയവ ക്രമീകരിക്കുക, യാത്രാസൗകര്യം ഉറപ്പാക്കുക,​ പരീക്ഷാ കേന്ദ്രം മാറി അനുവദിച്ച പതിനായിരത്തിലേറെ കുട്ടികൾക്ക് സൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങി നിരവധി ചുമതലകളാണ് അദ്ധ്യാപകർക്ക്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവ പൂർത്തിയാക്കുന്ന തിരക്കിലാണിവർ.

പകുതിയിലധികം വിദ്യാർത്ഥികൾ സ്വന്തം നിലയിൽ വാഹനം ഏർപ്പെടുത്തി പരീക്ഷയ്ക്കെത്തുമെന്നാണ് കരുതുന്നത്. വാഹനവാടക വിദ്യാർത്ഥികൾക്ക് ബാദ്ധ്യതയാകും.

.

തെർമൽ സ്‌കാനറുകൾ എത്തിത്തുടങ്ങി

കുട്ടികളെയും അദ്ധ്യാപകരെയും പരിശോധിക്കുന്നതിനുള്ള തെർമൽ സ്‌കാനറുകൾ വിദ്യാഭ്യാസ വകുപ്പ് ഡി.ഇ.ഒ ഓഫീസുകളിൽ എത്തിച്ചുതുടങ്ങി. 2.5 കോടി രൂപ ചെലവിട്ട് 5000 സ്‌കാനറുകളാണ് കരുതിയിട്ടുള്ളത്. ഇവ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ നിന്ന് വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ എം.കെ. ഷൈൻമോൻ ഏറ്റുവാങ്ങി. ഇന്നത്തോടെ ഇവയുടെ വിതരണം പൂർത്തിയാകും. സ്‌കൂൾ കവാടത്തിൽ തന്നെ വിദ്യാർത്ഥികളെ തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷമേ പരീക്ഷാ ഹാളിലേക്ക് വിടൂ. വിദ്യാർത്ഥികൾക്കുള്ള മാസ്കുകളുടെ വിതരണവും ഏകദേശം പൂർത്തിയായി.അദ്ധ്യാപകർക്ക് ഗ്ലൗസ് നിർബന്ധമാണ്.

 വാർ റൂമിൽ നൂറുകണക്കിന് കോളുകൾ

പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സജ്ജമാക്കിയ വാർ റൂമിൽ നിരവധി പേരാണ് സംശയങ്ങൾ ചോദിച്ച് വിളിക്കുന്നത്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് വാർ റൂമിന്റെ പ്രവർത്തനം. ബന്ധപ്പെടാനുള്ള നമ്പരുകൾ: 0471 2580506, വാട്‌സാപ് നമ്പർ: 8547869946, ഇ-മെയിൽ: examwarroom@gmail.com

ക​മ​ന്റ്
വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി

എ​സ്.​എ​സ്.​എ​ൽ.​സി,​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​ ​വി.​എ​ച്ച്.​എ​സ്.​സി​ ​പ​രീ​ക്ഷ​ക​ൾ​ ​എ​ല്ലാ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​എ​ഴു​തു​ന്നു​ണ്ടെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ക​ട​മ​യാ​ണ്.
പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പി​ൽ​ ​സ്കൂ​ളു​ക​ൾ​ക്ക് ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​സ​ഹാ​യം​ ​തേ​ടാം.


വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി
സി.​ര​വീ​ന്ദ്ര​നാ​ഥ്
അ​ദ്ധ്യാ​പ​ക​രു​ടെ​ ​യാ​ത്ര
ത​ട​സ​പ്പെ​ട​രു​ത് ​:​ ​ഡി.​ജി.​പി

തി​രു​വ​ന​ന്ത​പു​രം​:​ ​മേ​യ് 26​ ​ന് ​ആ​രം​ഭി​ക്കു​ന്ന​ ​സ്‌​കൂ​ൾ​ ​പ​രീ​ക്ഷ​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ,​ ​പ്ര​ഥ​മാ​ദ്ധ്യാ​പ​ക​ർ,​ ​അ​ദ്ധ്യാ​പ​ക​ർ,​ ​മ​​​റ്റു​ ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​രു​ടെ​ ​യാ​ത്ര​ ​ഒ​രി​ട​ത്തും​ ​ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ലോ​ക്നാ​ഥ് ​ബെ​ഹ്റ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​മാ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഇ​വ​ർ​ക്ക് ​രാ​ത്രി​യി​ൽ​ ​ജി​ല്ല​വി​ട്ട് ​യാ​ത്ര​ ​ചെ​യ്യേ​ണ്ടി​ ​വ​ന്നാ​ൽ​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡും​ ​പ​രീ​ക്ഷ​ ​സം​ബ​ന്ധി​ക്കു​ന്ന​ ​രേ​ഖ​ക​ളും​ ​യാ​ത്രാ​പാ​സാ​യി​ ​പ​രി​ഗ​ണി​ക്കും.​ ​സാ​ധി​ക്കു​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​യാ​ത്ര​യ്ക്ക് ​ആ​വ​ശ്യ​മാ​യ​ ​സ​ഹാ​യം​ ​പൊ​ലീ​സ് ​ന​ൽ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.