കൊവിഡ് : കോഴിക്കോട് ചികിത്സയിലുളള 63 കാരിയുടെ നില ഗുരുതരം
Monday 25 May 2020 12:01 PM IST
കോഴിക്കോട്: കൊവിഡ് രോഗബാധിതയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ധർമ്മടം സ്വദേശിയായ 63 കാരിയുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. പക്ഷാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലിരിക്കെയാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
വൈറൽ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ അഞ്ചുപേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇവർക്ക് എവിടെനിന്നാണ് കൊവിഡ് ബാധിച്ചതെന്നതിന് വ്യക്തമായ ഒരു സൂചനയും അധികൃതർക്ക് ലഭിച്ചിട്ടില്ല.