എറണാകുളം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സ്വകാര്യ ഹർജി ഹൈക്കോടതി തള്ളി. മാർഗനിർദേശം പാലിച്ച് സർക്കാരിന് പരീക്ഷ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുൻകരുതൽ കൃത്യമായി പാലിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.