ഇന്നലെയെത്തിയത് ആറു വിമാനങ്ങൾ
Tuesday 26 May 2020 12:25 AM IST
തിരുവനന്തപുരം: രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചെങ്കിലും അവസാന നിമിഷത്തിൽ പല വിമാനങ്ങളും റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. ഇൻഡിഗോയുടെ തിരുവനന്തപുരത്തേക്കുള്ള ആറു വിമാനങ്ങളിൽ മൂന്നെണ്ണം റദ്ദാക്കി. ഹൈദരാബാദ്, കണ്ണൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നു ഇൻഡിഗോ വിമാനങ്ങളാണ് ഇന്നലെ എത്തിയത്. അതേ സമയം എയർ ഇന്ത്യയുടെ ഒരു വിമാനവും എയർ ഇന്ത്യാ എക്സ്‌പ്രസിന്റെ രണ്ടുവിമാനങ്ങളും ഇന്നലെ തിരുവനന്തപുരംവിമാനത്താവളത്തിലെത്തി.