അവൾ അത്രയ്ക്കു പാവമായിരുന്നു; അവൻ ചതിച്ചു
Tuesday 26 May 2020 12:39 AM IST
അഞ്ചൽ: ഉത്ര വളരെ പാവമായിരുന്നു, അവിടെയുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളും അവൾ മറച്ചുവച്ചു. സൂരജിനെ അവൾ അത്രത്തോളം സ്‌നേഹിച്ചിരുന്നു, എന്നാൽ അയാൾ ചതിക്കുകയായിരുന്നു. - പെയ്തുതീരാത്ത കണ്ണീരോടെ ഉത്രയുടെ അമ്മയും അച്ഛനും ഇതു പറയുമ്പോൾ കണ്ഠമിടറി. മകളുടെ കൊലപാതകത്തിൽ സൂരജിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നാണ് ഉത്രയുടെ അച്ഛൻ വിജയസേനൻ കരുതുന്നത്.
"സൂരജിന്റെ തെറ്റായ പ്രവൃത്തികൾക്ക് അയാളുടെ കുടുംബം എല്ലാ പിന്തുണയും നൽകുന്നുണ്ട്. സഹോദരിയുടെ പഠനച്ചെലവിനുൾപ്പെടെ ധാരാളം പണം മകളെ മുൻനിറുത്തി സൂരജും കുടുംബവും വാങ്ങി. സൂരജിന്റെ സഹോദരിക്ക് സ്‌കൂട്ടർ വാങ്ങി നൽകണമെന്നാണ് മകൾ അവസാനമായി ആവശ്യപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ടാണെന്നു പറഞ്ഞ് അത് ഒഴിവാക്കുകയായിരുന്നു".