രവി ശാസ്ത്രിക്ക് ഷമിയുടെ വക പെരുന്നാൾ ബിരിയാണി പാഴ്സൽ

Wednesday 27 May 2020 12:52 AM IST

മുംബയ് : ലോക്ക്ഡൗണിലായാലും പെരുന്നാളിന് പ്രിയപ്പെട്ട പരിശീലകൻ രവി ശാസ്ത്രിക്ക് ബിരിയാണിയെത്തിച്ചിരിക്കുകയാണ് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. കോച്ചിന് മട്ടൻ ബിരിയാണി പാഴ്സലായി കൊടുത്തു വിട്ട കാര്യം ഷമി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രവി ശാസ്ത്രിക്കായി കൊടുത്തുവിട്ട വിഭവങ്ങളുടെ ചിത്രങ്ങളും ഷമി ട്വിറ്ററിൽ പങ്കുവച്ചു. യു.പിയിലെ സഹസ്പൂർ ഗ്രാമത്തിലാണ് ലോക്ക്ഡൗണിൽ ഷമി താമസിക്കുന്നത്.