പൊലീസ് അസോ. ചട്ടത്തിൽ ഭേദഗതി

Wednesday 27 May 2020 12:00 AM IST
police

തിരുവനന്തപുരം: പൊലീസ് അസോസിയേഷന് നിയന്ത്റണം ഏർപ്പെടുത്തിയ ചട്ടത്തിൽ ഭേദഗതി. രണ്ടു വർഷത്തിൽ കൂടുതൽ തുടർച്ചയായി ഒരു അംഗം ജില്ലാ തലത്തിലോ സംസ്ഥാന തലത്തിലോ അസോസിയേഷൻ ഭാരവാഹിത്വം വഹിക്കരുതെന്ന വ്യവസ്ഥ ഒഴിവാക്കി. അസോസിയേഷൻ സമ്മേളനങ്ങൾ ഒരു ദിവസത്തിൽ കൂടരുതെന്നത് രണ്ടു ദിവസമാക്കി. അസോസിയേഷൻ ഭാരവാഹികൾ മാദ്ധ്യമങ്ങളുമായി ഇടപെടുന്നതിന് പൊലീസ് മേധാവിയുടെ അനുമതി വേണമെന്നത് സംഘടനാ കാര്യങ്ങൾ വിശദീകരിക്കാൻ പൊലീസ് മേധാവിയുടെ അനുമതി വേണ്ടെന്നാക്കി. പൊലീസ് സംഘടനാ പ്രവർത്തനങ്ങൾക്ക് നിയന്ത്റണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഭേദഗതിക്കെതിരെ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിലാണ് ഭേദഗതി.