കൂടുതൽ റെയിൽവേ സ്റ്റേഷനുകളിൽ റിസർവേഷൻ കൗണ്ടറുകൾ
Wednesday 27 May 2020 1:40 AM IST
തിരുവനന്തപുരം: ഇന്നു മുതൽ തൃശൂർ, ആലുവ, എറണാകുളം ടൗൺ, ആലപ്പുഴ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം റെയിൽവേ സ്റ്റേഷനുകളിൽ കൂടി റിസവർവേഷൻ കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് റെയിൽവേ അറിയിച്ചു. നേരത്തെ തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജംഗ്ഷൻ, കോഴിക്കോട് എന്നിവിടങ്ങളിൽ കൗണ്ടറുകൾ തുറന്നിരുന്നു. തിരുവനന്തപുരം, തൃശൂർ, എറണാകുളം ജംഗ്ഷൻ എന്നിവടങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരേയും മറ്രിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരേയുമാണ് കൗണ്ടറുകൾ പ്രവർത്തിക്കുക.