മുഖ്യമന്ത്രിയുടെയും കോടിയേരിയുടേയും ചിത്രങ്ങൾ മോശമാക്കി പ്രചരിപ്പിച്ചു: മുസ്ലിം ലീഗ് പ്രവർത്തകനെതിരെ പൊലീസ് കേസ്

Thursday 28 May 2020 8:54 PM IST

കോഴിക്കോട്: അശ്ലീല ചിത്രത്തോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ചേർത്ത് പ്രചരിപ്പിച്ച മുസ്ലീം ലീഗ് പ്രവർത്തകനെതിരെ താമരശേരി പൊലീസ് കേസെടുത്തു. കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടം പാടത്തുംകുഴിയിൽ ഹമീദ് എന്ന് പേരുള്ളയാളിനെതിരെയാണ് പൊലീസ് കസ് രജിസ്റ്റർ ചെയ്തത്. 'നമ്മുടെ കട്ടിപ്പാറ' എന്ന് പേരുള്ള വാട്‌സാപ്പ് ഗ്രൂപ്പ് വഴിയും ഇയാൾ ഫോട്ടോകൾ പ്രചരിപ്പിച്ചിരുന്നു.

തുടർന്ന്, മുഖ്യമന്ത്രി പിണറായി വിജയന്റേയും, സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെയും ചിത്രങ്ങൾ അശ്ലീല ഫോട്ടോകൾക്കൊപ്പം ചേർത്തുകൊണ്ട് ഇയാൾ പ്രചരിപ്പിച്ചുവെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. ശേഷം പൊലീസ് കേസെടുക്കുകയായിരുന്നു. സൗദി അറേബ്യയിലെ ഫോൺ നമ്പർ ഉപയോഗിച്ചാണ് നിരവധി സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ ഇയാൾ ഫോട്ടോകൾ പ്രചരിപ്പിച്ചത്.