അ​ച്ഛ​നെ​ ​തേ​ടി​യു​ള്ള​ ​മ​ക​ന്റെ അ​ല​ച്ചി​ലി​ന് 40​ ​വ​യ​സ്

Friday 29 May 2020 12:00 AM IST
photo


ക​ണ്ണൂ​ർ​:​ ​അ​ച്ഛ​ന്റെ​ ​മു​ഖം​പോ​ലും​ ​ശ​രി​ക്ക് ​ഓ​ർ​മ്മ​യി​ല്ല.​ ​എ​ന്നി​ട്ടും​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​അ​ച്ഛ​നെ​ ​തേ​ടി​ന​ട​ക്കു​ക​യാ​ണ് ​ശ്രീ​ജി​ത്ത്.​ ​ശ്രീ​ജി​ത്തി​ന് ​മൂ​ന്ന് ​വ​യ​സു​ള്ള​പ്പോ​ഴാ​ണ് ​അ​ച്ഛ​ൻ​ ​പ​ടി​യി​റ​ങ്ങി​പ്പോ​യ​ത്.​ ​ഇ​പ്പോ​ൾ​ ​വ​യ​സ് 43.​ ​ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലും​ ​വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലും​ ​അ​ച്ഛ​ന്റെ​ ​ഫോ​ട്ടോ​യു​മാ​യി​ ​ക​യ​റി​യി​റ​ങ്ങു​ന്നു.​ ത​ല​ശേ​രി​ ​എ​ര​ഞ്ഞോ​ളി​ ​പാ​ല​ത്തി​ന​ടു​ത്ത് ​പെ​യി​ന്റിം​ഗ് ​വ​ർ​ക്ക് ​ഷോ​പ്പ് ​ന​ട​ത്തി​യി​രു​ന്ന​ ​നെ​രോ​ത്ത് ​ചെ​ള്ള​ത്ത് ​കു​ഞ്ഞി​ക്ക​ണ്ണ​നാ​ണ് ​ആ​രോ​ടും​ ​ഒ​ന്നും​പ​റ​യാ​തെ​ 40​ ​വ​ർ​ഷം​ ​മു​മ്പ് ​നാ​ല്പ​താം​ ​വ​യ​സി​ൽ​ ​അ​പ്ര​ത്യ​ക്ഷ​നാ​യ​ത്.​ ​അ​ച്ഛ​നെ​ക്കു​റി​ച്ച് ​അ​മ്മ​ ​ഗീ​ത​ ​പ​റ​ഞ്ഞ​ ​വി​വ​രം​ ​മാ​ത്ര​മാ​ണ് ​മ​ക്ക​ളാ​യ​ ​ശ്യാം​കു​മാ​റി​നും​ ​ശ്രീ​ജി​ത്തി​നും​ ​ഷം​ജി​ത്തി​നു​മു​ള്ള​ത്.​ ​ജ്യേ​ഷ്ഠ​നും അ​നു​ജ​നും​ ​വി​വാ​ഹി​ത​രാ​യി​ട്ടും​ ​ശ്രീ​ജി​ത്ത് ​അ​വി​വാ​ഹി​ത​നാ​യി​ ​തു​ട​ർ​ന്നു.​ ​ ​വ​ർ​ക്ക് ​ഷോ​പ്പ് ​ ന​ട​ത്താ​ൻ​ ​തു​ട​ങ്ങി​യി​രു​ന്നെങ്കി​ലും അ​ച്ഛ​നെ​ ​തേ​ട​ൽ​ ​പ​തി​വാ​യ​തോ​ടെ​ ​അ​തും​ ​മു​ട​ങ്ങി.
1980​ ​ജ​നു​വ​രി​ 14​നു​ ​വീ​ടു​ ​വി​ട്ടി​റ​ങ്ങി​യ​ ​അ​ച്ഛ​നെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പ​ല​ ​മു​ഖ്യ​മ​ന്ത്രി​മാ​രെ​യും​ ​സ​മീ​പി​ച്ചു.​ ​ഒ​ടു​വി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ക്കും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​പ​രാ​തി​ ​ന​ൽ​കി.​ 1989​ ​ൽ​ ​ഇ.​കെ.​ ​നാ​യ​നാ​ർ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ​ ​ചെ​ന്നൈ​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ഒ​രു​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പൊ​തു​യോ​ഗ​ത്തി​ന്റെ​ ​ഫോ​ട്ടോ​യി​ൽ​ ​അ​ച്ഛ​നെ​ ​ക​ണ്ടെ​ന്നു​പ​റ​ഞ്ഞ് ​അ​വി​ടെ​പ്പോ​യി​ ​തെ​ര​ഞ്ഞെ​ങ്കി​ലും​ ​ഫ​ല​മു​ണ്ടാ​യി​ല്ല. അ​ച്ഛ​നെ​ ​ക​ണ്ടി​ട്ട് ​ഇ​നി​ ​എ​ന്ത് ​എ​ന്ന​ ​ചോ​ദ്യം​ ​ ത​ന്നോ​ടു​ത​ന്നെ​ ​പ​ല​പ്പോ​ഴും​ ​ചോ​ദി​ച്ചി​ട്ടു​ ണ്ടെങ്കി​ലും ഉത്തരമി​ല്ലാതെ ശ്രീജി​ത് അച്ഛനെ തെരയുകയാണ്...