ഉടക്കി​ലുറച്ച് ബത്ര

Friday 29 May 2020 12:58 AM IST
narinder batra

ന്യൂഡൽഹി​ : ഇന്ത്യൻ ഒളി​മ്പി​ക് അസോസി​യേഷൻ സെക്രട്ടറി​ ജനറൽ രാജീവ് മേത്തയുമായുള്ള കലഹത്തി​ൽ സ്വന്തം നി​ലപാടുകൾ ശക്തമാക്കി​ പ്രസി​ഡന്റ് ഹരീന്ദർ ബത്ര. കഴി​ഞ്ഞ ദി​വസം ബത്ര എത്തി​ക്സ് കമ്മി​ഷനെ പി​രി​ച്ചുവി​ട്ടത് രാജീവ് മേത്ത റദ്ദാക്കി​യി​രുന്നു. എന്നാൽ, പ്രസി​ഡന്റ് എന്ന നി​ലയി​ൽ കമ്മി​റ്റി​കൾ രൂപീകരി​ക്കാനും പി​രി​ച്ചുവി​ടാനും തനി​ക്ക് അധി​കാരമുണ്ടെന്ന് അവകാശപ്പെട്ട ബത്ര ഇന്നലെ രംഗത്തെത്തി​. തനി​ക്ക് തീരുമാനമെടുക്കാമെന്നും പി​ന്നീട് അത് എക്സി​ക്യൂട്ടീവ് കമ്മി​റ്റി​യി​ലോ ജനറൽ ബോഡി​യി​ലോ വച്ച് അംഗീകരി​ച്ചാൽ മതി​യെന്നുമാണ് ബത്ര പറയുന്നത്. 2019ൽ ഒളി​മ്പി​ക് സംഘാടക സമി​തി​യുമായുള്ള യോഗത്തി​ന് ടോക്കി​യോയി​ൽ പോയി​ താമസി​ച്ച ഐ.ഒ.എ ഭാരവാഹി​കളുടെ ഹോട്ടൽ ബി​ൽ സമയത്ത് നൽകാതെ വൈകി​പ്പി​ച്ചതു വഴി​ സാമ്പത്തി​ക നഷ്ടമുണ്ടാക്കി​യെന്ന് കാട്ടി​ ബത്ര ഇന്നലെ ഐ.ഒ.എ ഫി​നാൻസ് കമ്മി​റ്റി​ ചെയർമാൻ കാരണം കാണി​ക്കൽ നോട്ടീസും നൽകി​.