സാമൂഹിക വ്യാപനം സംസ്ഥാനത്ത് വരില്ലെന്ന് പറയാനാകില്ല ; ശരാശരി 3000 പരിശോധനകൾ നടത്താനാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി
Friday 29 May 2020 10:53 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മരിച്ച പത്തനംത്തിട്ട സ്വദേശി ജോഷിയുടെ ജീവൻ രക്ഷിക്കാൻ അവസാനം വരെ ശ്രമിച്ചുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്ക് കേരളത്തിൽ മറച്ച് വയ്ക്കുന്നില്ല. സാമൂഹിക വ്യാപനം സംസ്ഥാനത്ത് വരില്ലയെന്ന് പറയാനാകില്ല. ശരാശരി 3000 പരിശോധനകൾ സംസ്ഥാനത്ത് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനം അപ്രതീക്ഷിതമല്ല. സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗം മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. പാസുള്ളവർ മാത്രമെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരാവൂ. ഓരോ ചലനവും നോക്കി പരാതി പറയാൻ നിൽക്കരുത്. ഇപ്പോൾ കേരളത്തിലുള്ള രോഗികൾ എല്ലാം രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.