പാലക്കാട് വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അടിയേറ്റ് മരിച്ചു

Friday 29 May 2020 11:44 AM IST

പാലക്കാട്:പാലക്കാട് കഞ്ചിക്കോട് വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അടിയേറ്റ് മരിച്ചു. പി.എം ജോണ്‍ എന്നയാളാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കമ്പിവടി കൊണ്ട് അജ്ഞാതന്‍ ജോണിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.