കൊവിഡ് ബാധിച്ച് സൗദിയിൽ 16 പേർകൂടി മരിച്ചു, മൊത്തം മരണം 441 ആയി
Friday 29 May 2020 2:37 PM IST
ജിദ്ദ: കൊവിഡ് ബാധിച്ച് സൗദിയിൽ 16 പേർകൂടി മരിച്ചു. 1,644 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 80,185 ആയി. 441 പേർ മരിച്ചു.കോഴിക്കോട് പെരുമണ്ണ തെക്കേപാടത്ത് വിപി അബ്ദുൾ ഖാദർ (55), മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കൽ അക്കരപറമ്പിൽ സിയാഹുൽ ഹഖ് (33), ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്ബി (48), എന്നിവരാണ് ഒടുവിൽ മരിച്ചവരിൽ മലയാളികൾ.
സൗദിയിൽ കർഫ്യു ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ ഇളവ് വ്യാഴാഴ്ച നിലവിൽ വന്നു. മൂന്നു ഘട്ടങ്ങളിലായാണ് ഇളവുകൾ നടപ്പാക്കുന്നത്. ഇളവുകൾ നീക്കിയതോടെ സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ജീവനക്കാർ ജോലിക്ക് ഹാജരായി തുടങ്ങി. ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളും തുറന്നു.