ആപ്പ് കുരുക്കി, സംസ്ഥാനത്ത് ഇന്നലെ വിറ്റത് 45 കോടിയുടെ മദ്യം മാത്രം

Friday 29 May 2020 4:30 PM IST

തിരുവനന്തപുരം: ആപ്പിന്റെ സാങ്കേതിക പ്രശ്നം കാരണം മദ്യവിൽപ്പന പുനരാരംഭിച്ച ഇന്നലെ

വിറ്റഴിക്കാനായത് 45 കോടി രൂപയുടെ മദ്യം മാത്രം. കൺസ്യൂമർ ഫെഡിന്റെ 36 ഔട്ട്ലറ്റുകളിലൂടെ 2 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 32 കോടി രൂപയാണ് ബവ്‌കോയുടെ ഒരു ദിവസത്തെ ശരാശരി വിൽപന. ബുക്കിംഗിനായി എത്തിയവരിൽ മിക്കയാളുകൾക്കും ഇ -ടോക്കൺ ലഭിക്കാത്തത് മൂലം കച്ചവടത്തിൽ കുറവുണ്ടായി. മദ്യം നൽകാൻ വളരെയധികം സമയവുമെടുത്തു. മദ്യം വാങ്ങാനെത്തിയവർ കാത്ത് നിന്ന് മടുത്തു. ക്യൂ നിന്ന് അടുത്ത് ചെല്ലുമ്പോൾ ടോക്കൺ ഇല്ലാത്തത് മറ്റൊരു പ്രശ്നമായി. ഇത് വിൽപ്പനയെ ബാധിച്ചു.