വിദേശ നിക്ഷേപത്തിൽ പുത്തൻ കുതിപ്പ്
Saturday 30 May 2020 3:32 AM IST
എഫ്.ഡി.ഐ : 2019-20ൽ വർദ്ധന 18%
ന്യൂഡൽഹി: ഇന്ത്യയിലേക്ക് 2019-20ൽ നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ്.ഡി.ഐ) എത്തിയത് 7,350 കോടി ഡോളർ. വർദ്ധന 18 ശതമാനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് സോഫ്‌റ്ര്‌വെയർ, ടെലികോം, ഹോട്ടൽ ആൻഡ് ടൂറിസം എന്നിവ എഫ്.ഡി.ഐ വളർച്ച കുറിച്ചു. എന്നാൽ, വലിയ വളർച്ച മുൻവർഷങ്ങളിൽ നേടിയിരുന്ന സേവന മേഖല നിരാശപ്പെടുത്തി.
ഒഴുക്ക് ഇങ്ങനെ
(കോടി ഡോളറിൽ)
2015-16 : $5,560
2016-17 : $6,020
2017-18 : $6,100
2018-19 : $6,200
2019-20 : $7,350
$4,990 കോടി
കഴിഞ്ഞ സമ്പദ്‌വർഷത്തെ മൊത്തം എഫ്.ഡി.ഐയിൽ 4,990 കോടി ഡോളറും ഒഴുകിയത് ഇക്വിറ്റിയിലേക്ക് (ഓഹരികൾ).