55 ഇംഗ്ളീഷ് ക്രിക്കറ്റർമാർ പരിശീലനം തുടങ്ങുന്നു
Saturday 30 May 2020 12:07 AM IST
ലണ്ടൻ : ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി 55 താരങ്ങളോട് പരിശീലനം പുനരാരംഭിക്കാൻ ഇംഗ്ളീഷ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച 18 ബൗളർമാർ വ്യക്തിഗത പരിശീലനം പുനരാരംഭിച്ചിരുന്നു. ഇവർക്കൊപ്പം 37 പേർക്ക് കൂടി ഇന്നലെ അനുമതി നൽകി. എല്ലാവർക്കും ഗ്രൂപ്പായി ട്രെയിനിംഗ് നടത്താനുള്ള അനുമതിയും നൽകി.