എം.പി. വീരേന്ദ്ര കുമാർ അനുശോചനം

Saturday 30 May 2020 12:23 AM IST

രാജ്യസഭാ അംഗം എം.പി. വീരേന്ദ്ര കുമാർജിയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. മികച്ച പാർലമെന്റേറിയനായിരുന്ന അദ്ദേഹം ദരിദ്രർക്കും നിരാലംബർക്കുമായി ശബ്ദിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും അനുശോചനം. ഓം ശാന്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി ,

അടിയുറച്ച സോഷ്യലിസ്റ്റായ എം.പി. വീരേന്ദ്രകുമാർ മാദ്ധ്യമമേഖലയിലും സാഹിത്യരംഗത്തും നൽകിയ സംഭാവനങ്ങൾ നിസ്തുലമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

-രാഷ്ട്രപതി രാംനാഥ് കോവിന്ദ്

എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും അനുശോചനം അറിയിക്കുന്നു.

രാഹുൽ ഗാന്ധി , എം.പി

കേരളത്തിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായിരുന്നു എം.പി. വീരേന്ദ്രകുമാർ. ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയാക്കാവുന്ന പ്രവർത്തന ശൈലിയാണ് അദ്ദേഹത്തിന്റേത്.

വി.മുരളീധരൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി