ശബരിമല പ്രതിഷ്ഠാദിനം: 31ന് തുറക്കും, ദർശനമില്ല
Saturday 30 May 2020 12:20 AM IST
തിരുവനന്തപുരം: പ്രതിഷ്ഠാ വാർഷികദിന പൂജകൾക്കായി ശബരിമല തിരുനട 31ന് വൈകിട്ട് 5ന് തുറക്കും.പൂജകൾ നടത്തി ജൂൺ ഒന്നിന് രാത്രി 7.30ന് അടയ്ക്കും.ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കില്ല. ഓൺലൈൻ വഴി വഴിപാടുകൾ നടത്താം
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് വിളക്കുകൾ തെളിക്കും.ജൂൺ ഒന്നിനാണ് പ്രതിഷ്ഠാ വാർഷിക ദിനം. പുലർച്ചെ 5 മണിക്ക് നടതുറന്ന് അഭിഷേകവും പതിവ് പൂജകളും നടത്തും. മിഥുന മാസ പൂജകൾക്കായി ജൂൺ 14ന് വൈകുന്നേരം തുറക്കും.