ഇന്ന് റിസർവേഷൻ കൗണ്ടറുകളില്ല

Saturday 30 May 2020 10:40 PM IST

തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഞായറാഴ്ചകളിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലുള്ള തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗൺ, എറണാകുളം സൗത്ത്, ആലുവ, തൃശൂർ ബുക്കിംഗ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.