ആറു ഡോക്ടർമാർ നിരീക്ഷണത്തിൽ
Sunday 31 May 2020 1:29 AM IST
തിരുവനന്തപുരം: നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വ്യക്തിയെ ചികിത്സിച്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആറ് ഡോക്ടർമാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ക്യാഷ്വാലിറ്റിയിലെയും വാർഡിലെയും ഡോക്ടർമാരാണിവർ. വെള്ളിയാഴ്ച വൈകിട്ട് അപകടത്തിൽപ്പെട്ട് എത്തിയ യുവാവിനെ ചികിത്സിക്കവെയാണ് ഇയാൾ ഹൈദരബാദിൽ നിന്നെത്തിയതാണെന്നും വീട്ടിൽ നിരീക്ഷണത്തിലായിരുന്നെന്നും മനസിലായത്. നീരീക്ഷണകാലയളവ് കഴിഞ്ഞെന്ന് ഇയാൾ പറയുന്നുണ്ടെങ്കിലും അതിൽ അവ്യക്തയുണ്ട്. തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റിയ യുവാവിന്റെ സ്രവം ഇന്നലെ പരിശോധനയ്ക്ക് അയച്ചു. തുടർന്ന് ഫലം വരുന്നതുവരെ ഡോക്ടർമാരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു.