പിണറായി വിജയനില്‍ ഇനിയും പ്രതീക്ഷയുണ്ട്,​ സർക്കാരിന്റെ ആദ്യ എട്ട് മാസം മികച്ചത്: ജേക്കബ് തോമസ്

Sunday 31 May 2020 2:10 PM IST

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് ഡി.ജി.പി ജേക്കബ് തോമസ്. സര്‍ക്കാർ പ്രവ‌ർത്തനങ്ങളിൽ ആദ്യ എട്ടുമാസം മികച്ചതായിരുന്നു. ഉപദേശകവൃന്ദങ്ങള്‍ ഏറെയുണ്ട്. ഇപ്പോൾ സൈബർ പരിചാരകരും സർക്കാരിനുണ്ട്. അഴിമതി ഇല്ലാതാക്കാന്‍ ഇനിയും സമയമുണ്ട്. രാഷ്ട്രീയപ്രവേശനത്തില്‍ ഉചിതസമയത്ത് തീരുമാനമെടുക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

സര്‍വീസിൽ നിന്ന് വിരമിക്കുന്നതിന് മുന്നോടിയായി ഇന്നലെ ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഫിസിലെത്തിയ ജേക്കബ് തോമസ് ഓഫിസിനുളളിലെ തറയിലാണ് ഇന്നലെ രാത്രി ഉറങ്ങിയെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ജീവനക്കാർ നൽകിയ യാത്രയയപ്പ് പോലും ഒഴിവാക്കിയാണ് ജേക്കബ്തോമസ് പടിയിറങ്ങുന്നത്.