തിരക്കിനിടയിലും കൃഷിയിടത്തിൽ മുടങ്ങാതെ കേളു എം.എൽ.എ
Monday 01 June 2020 12:17 AM IST
മാനന്തവാടി: കൊവിഡിനെ ചെറുക്കാനുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ തിരക്കിനിടയിലും കൃഷിയിടത്തിൽ സജീവമാണ് ഒ.ആർ കേളു എം.എൽ എ.
മണ്ഡലത്തിലെ യാത്രകളും പ്രധാനപ്പെട്ട യോഗങ്ങളും കഴിഞ്ഞ് കിട്ടുന്ന ഒഴിവുസമയത്താണ് കൃഷി പ്പണിയിലേക്ക് ഇദ്ദേഹം തിരിയുന്നത്.
ലോക് ഡൗൺ സമയത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി പരക്കെ വ്യാപിച്ചു തുടങ്ങിയതിൽ ഏറെ ആഹ്ളാദമുണ്ട്. പഞ്ചായത്ത് മെമ്പർ മുതൽ എം.എൽ എ വരെയായപ്പോഴും കൃഷിയിടത്തിലെ പണികൾക്ക് അവധി നൽകാറില്ല ഇദ്ദേഹം. പുതിയ തലമുറ കൃഷിയിലേക്ക് കൂടുതൽ ഇറങ്ങണമെന്ന പക്ഷക്കാരനാണ് കേളു.