എസ്.ബി.ഐയിൽ നിക്ഷേപിക്കാൻ എട്ട് എഫ്.ഡി പ്ളാനുകൾ
കൊച്ചി: റിസർവ് ബാങ്ക് റിപ്പോ/റിവേഴ്സ് റിപ്പോ നിരക്കുകൾ കുറച്ചതിന് ആനുപാതികമായി പലിശനിരക്ക് കുറഞ്ഞ് വരികയാണെങ്കിലും ബാങ്ക് സ്ഥിരനിക്ഷേപങ്ങൾക്ക് (എഫ്.ഡി) ഇപ്പോഴും പ്രിയമേറെ. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ വാഗ്‌ദാനം ചെയ്യുന്നത് എട്ട് മെച്യൂരിറ്രി കാലയളവുകളുള്ള എഫ്.ഡി പ്ളാനുകളാണ്.
കാലാവധിയും
പലിശയും ഇങ്ങനെ:
(ബ്രായ്ക്കറ്റിൽ മുതിർന്ന പൗരന്മാർക്കുള്ള നിലവിലെ പലിശനിരക്ക്).
7-45 ദിവസം : 2.9% (3.4%)
46-179 ദിവസം : 3.9% (4.4%)
180-210 ദിവസം : 4.4% (4.9%)
211 ദിവസം-1വർഷം : 4.4% (4.9%)
1-2 വർഷത്തിന് താഴെ : 5.1% (5.6%)
2-3 വർഷത്തിന് താഴെ : 5.1% (5.6%)
3-5 വർഷത്തിന് താഴെ : 5.3% (5.8%)
5-10 വർഷം : 5.4% (6.2%)
₹1,000
കുറഞ്ഞത് 1,000 രൂപയാണ് എസ്.ബി.ഐയിൽ എഫ്.ഡി ആരംഭിക്കാൻ വേണ്ടത്. രണ്ടുകോടി രൂപവരെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് മറ്റുള്ളവരേക്കാൾ 0.50 ശതമാനം അധിക പലിശലഭിക്കും.