പ്രമുഖ വ്യവസായി ജി.ജെ. ഫെർ​ണാ​ണ്ട​സ് നിര്യാതനായി

Sunday 31 May 2020 11:11 PM IST

കൊ​ല്ലം: പ്ര​മു​ഖ വ്യ​വസാ​യിയും ജി.ജെ ഫെർ​ണാ​ണ്ട​സ് കൺ​സ്​ട്ര​ക്ഷൻ ക​മ്പ​നി, ഇ​സ്​മാ​രി​യോ എ​ക്‌​സ്‌​പോർ​ട്ട് എന്റർ​പ്രൈ​സ​സ്, ജെ​സ്​മാ​ജോ എൽ.പി.ജി സി​ലി​ണ്ടർ ഫാ​ക്ട​റി, ചൂ​ര​വി​ള ഫൗ​ണ്ടേ​ഷൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക​നു​മാ​യ ജി.ജെ. ഫെർ​ണാ​ണ്ട​സ് (ചൂ​ര​വി​ള ജോ​സ​ഫ് - 94) ഹൈ​ദ​രാ​ബാ​ദിൽ നി​ര്യാ​ത​നാ​യി. വാർദ്ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. നാളെ വൈ​കി​ട്ട് കു​രീ​പ്പു​ഴ വ​സ​തി​യിൽ കൊ​ണ്ടു​വ​രുന്ന ഭൗ​തി​കശരീരം ബുധനാഴ്ച കു​രീ​പ്പു​ഴ സെന്റ് ജോ​സ​ഫ് പ​ള്ളി​യിലെ കു​ടും​ബ ക​ല്ല​റ​യിൽ സം​സ്​ക​രി​ക്കും.
ബ്രി​ട്ടീ​ഷ് - ഇ​ന്ത്യൻ ആർ​മി​യി​ലെ സേ​വ​ന​ത്തി​നു​ശേ​ഷം 1946 ൽ നിർ​മ്മാ​ണ രം​ഗ​ത്ത് വന്ന ഫെർ​ണാ​ണ്ട​സ് സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യിൽ ആന്ധ്രാ ​- മൈ​സൂർ (കർ​ണാ​ട​ക) സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​മു​ഖ അ​ണ​ക്കെ​ട്ടു​ക​ളു​ടെ​ നിർ​മ്മാ​ണ​ത്തിൽ ശ്ര​ദ്ധേ​യ​മാ​യ പ​ങ്ക് വ​ഹി​ച്ചു. 1969-70 ഇ​സ്​മാ​രി​യോ എ​ക്‌​സ്‌​പോർ​ട്ട്‌​സ് ഏ​റ്റ​വും മി​ക​ച്ച എ​ക്‌​സ്‌​പോർ​ട്ടർ​ക്കു​ള്ള ദേ​ശീ​യ പു​ര​സ്​കാ​രം കൈ​വ​രി​ച്ചു. ല​ക്ഷം വീ​ട് പ​ദ്ധ​തി​ക്ക് 49 ഭ​വ​ന​ങ്ങൾ നിർ​മ്മി​ച്ച് നൽകി. 1987ൽ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സെന്റ് അൽ​ഫോൺ​സ പ​ള്ളി കർ​ണാ​ട​ക​യിൽ സ്ഥാ​പി​ച്ചതും ഇദ്ദേഹമാണ്. ഭാ​ര്യ: സെ​ലിൻ ഫെർ​ണാ​ണ്ട​സ്. മ​ക്കൾ: ആൽ​ഫി ക​മ​യോൺ​സ്, ജോർ​ജ് ഫെർ​ണാ​ണ്ട​സ്, സെ​ഡ്രി​ക് ഫെർ​ണാ​ണ്ട​സ്, ആൽ​ഫ്ര​ഡ് ഫെർണാ​ണ്ട​സ്, അ​ന്റോ​ണി​യ​റ്റ് ബോ​ബൻ, സൂ​സൻ കോർ​ഡി​യ​റോ. മ​രു​മ​ക്കൾ: ഡോ. ലോ​യി ക​മ​യോൺ​സ്, മാ​റി ജോർ​ജ്, അ​നു​റിൽ സെ​ഡ്രിക്, പ​രേ​ത​യാ​യ റോ​മി ഫെർ​ണാ​ണ്ട​സ്, പ​രേ​ത​നാ​യ ബോ​ബൻ ജോ​സ​ഫ് പ​യ്യ​പ്പ​ള്ളി, ന​രേ​ഷ് കോർ​ഡി​യ​റോ.