വീരേന്ദ്രകുമാർ സ്മൃതിവൃക്ഷം നടാൻ തീരുമാനം

Sunday 31 May 2020 11:18 PM IST

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് കേരളത്തിലെ എല്ലാ സംഘടനാ യൂണിറ്റുകളിലും വീരേന്ദ്രകുമാർ സ്മൃതിവൃക്ഷം നട്ടുപിടിപ്പിക്കാൻ ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന ഓൺലൈൻ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. മുതിർന്ന സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്ര - സംസ്ഥാന മന്ത്രി, എഴുത്തുകാരൻ, പരിസ്ഥിതി സ്നേഹി എന്നീ നിലകളിൽ കഴിവു തെളിയിച്ച വീരേന്ദ്രകുമാറിന്റെ വിയോഗം സോഷ്യലിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് പി.കെ. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.