നെറ്റ് : അപേക്ഷ തീയതി 15വരെ നീട്ടി

Sunday 31 May 2020 11:29 PM IST
JNU

ന്യൂഡൽഹി :ഐ.സി.എ.ആർ., ജെ.എൻ.യു. പ്രവേശന പരീക്ഷ, യു.ജി.സി. നെറ്റ്, സി.എസ്.ഐ.ആർ നെറ്റ് പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ജൂൺ 15 വരെ നീട്ടി. രണ്ടാം തവണയാണ് പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി എൻ.ടി.എ നീട്ടുന്നത്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് : nta.ac.in ഫോൺ : 8287471852, 8178359845, 9650173998, 9599676953, 8882356803